കോട്ടയം: ദുരന്തത്തിൽ വിറങ്ങലിച്ച വയനാടിന് കൈതാങ്ങായി അമനകര ഉറുമ്പിക്കാവ് ഭദ്രകാളി ക്ഷേത്രം. ക്ഷേത്ര വരുമാനത്തിന്റെ പങ്ക് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി സേവാഭാരതിക്ക് സമർപ്പിച്ചു.
ശ്രീഭദ്ര ഭക്തജന സമിതിക്ക് വേണ്ടി മേൽശാന്തി രാമൻ നമ്പൂതിരി സേവാഭാരതി രാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീനിവാസന് പതിനായിരം രൂപ കൈമാറി. അർഹിക്കുന്ന കരങ്ങളിൽ തന്നെ എത്തുമെന്ന ഉറച്ച വിശ്വാസം കൊണ്ടാണ് സേവാഭാരതി തന്നെ തുക നൽകിയതെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.
മേപ്പാടിയിലെ ദുരന്തവാർത്ത അറിഞ്ഞത് മുതൽ ആരംഭിച്ചതാണ് സേവാഭാരതിയുടെ ദുരതിശ്വാസ പ്രവർത്തനങ്ങൾ. ജില്ലയിലെ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച അവശ്യവസ്തുക്കൾ ഇതിനകം തന്നെ വയനാടിൽ എത്തിക്കഴിഞ്ഞു. ഒപ്പം ദുരന്തമേഖലയിൽ രക്ഷാപ്രവർത്തം നടത്തുന്ന സന്നദ്ധപ്രവർത്തകർക്കായി വസ്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ച് നൽകി. പുനരധിവാസ പ്രവർത്തനങ്ങളുടെ മുന്നോരുക്കങ്ങളും സേവാഭാരതി ആരംഭിച്ചു.















