വയനാട്: ദുരന്ത പ്രദേശങ്ങളിൽ അനാവശ്യ സന്ദർശനം നടത്തുന്ന ഡിസാസ്റ്റർ ടൂറിസം നടത്തുന്നതിന് കർശന നിയന്ത്രണമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം സന്ദർശനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുെമന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണവും വസ്ത്രവും നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു. ഡിസാസ്റ്റർ ടൂറിസം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും.
ഒഴിഞ്ഞുപോയ വീടുകളിലെത്തി പലരും ദൃശ്യങ്ങളും പകർത്തുന്നു. ക്യാമ്പുകളിലേക്കും പലരും എത്തുന്നുണ്ടെന്നും ഇതൊരിക്കലും അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു. ദുരന്ത മേഖലകളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ ദുരന്തം കാണാനും ദൃശ്യങ്ങൾ പകർത്താനും ആരും എത്തരുതെന്ന് പൊലീസും ജില്ലാ അധികൃതരും മുന്നറിയിപ്പ് നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിന് അത് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം.