ബെംഗളൂരുവിലെ പുതിയ നാഷണൽ ക്രിക്കറ്റ് അക്കാദമി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ലോകോത്തര നിലവാരത്തിലുള്ള മൂന്ന് ഗ്രൗണ്ടുകൾ, 45 പരിശീലന പിച്ചുകൾ, ഇൻഡോർ പരിശീലനത്തിനായുള്ള പിച്ചുകൾ, ഒളിമ്പിക്‌സ് നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂൾ, സ്‌പോർട്‌സ് മെഡിസിൻ സൗകര്യങ്ങളുമുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ അക്കാദമിക്കാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022-ലാണ് പുതിയ എൻസിഎയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
നിലവിൽ ബെംഗളൂരുവിലെ ചിന്ന സ്വാമി സ്റ്റേഡിയത്തോട് ചേർന്നാണ് നാഷണൽ ക്രിക്കറ്റ് അക്കാദമി പ്രവർത്തിക്കുന്നത്. സ്റ്റേഡിയവുമായി ബന്ധപ്പെട്ട ഗ്രൗണ്ട് അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി കർണാടക ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയ്‌ക്ക് വാടകയ്‌ക്ക് നൽകുകയായിരുന്നു. പുതിയ അക്കാദമി നിലവിൽ വരുന്നതോടെ ബിസിസിഐയ്‌ക്ക് സൗകര്യങ്ങൾക്കായി കർണാടക ക്രിക്കറ്റ് അസോസിയേഷനെ ആശ്രയിക്കേണ്ടി വരില്ല. വിമാനത്താവളത്തോട് ചേർന്നുള്ള പുതിയ അക്കാദമി താരങ്ങൾക്കും സൗകര്യപ്രദമാണ്.
Very excited to announce that the @BCCI’s new National Cricket Academy (NCA) is almost complete and will be opening shortly in Bengaluru. The new NCA will feature three world-class playing grounds, 45 practice pitches, indoor cricket pitches, Olympic-size swimming pool and… pic.twitter.com/rHQPHxF6Y4
— Jay Shah (@JayShah) August 3, 2024
“>
നിലവിൽ ജമ്മു കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനത്തും എൻസിഎ ആരംഭിക്കാനുള്ള ശ്രമങ്ങൾ ബിസിസിഐ ആരംഭിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷമണാണ് നിലവിൽ എൻസിഎ ഡയറക്ടർ.