ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ നേതൃഗുണങ്ങളും ലോകമെമ്പാടും സ്വാധീനിക്കുപ്പെടുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഭാരതീയ നേതാക്കളുടെ നേതൃപാടവത്തിൽ ആകൃഷ്ടരായ ലോകരാജ്യങ്ങൾ തങ്ങളുടെ തലപ്പത്ത് ഭാരതീയനെ നിയമിക്കാൻ തയ്യാറാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ഇസ്രായേൽ, റഷ്യ, യുക്രെയ്ൻ എന്നിവടങ്ങളിലെ യുദ്ധങ്ങളിലും സംഘർഷങ്ങളിലും ഇന്ത്യ സ്വീകരിച്ച നിലപാടും ലോകരാജ്യങ്ങളിലെ സ്വാധീനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളിലെ അവ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ കൊതിക്കുന്നുവെന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് സനാതന സംസ്കാരം നിർണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ പരാമർശം.