ഗോൾമുഖത്ത് ഇന്ത്യയുടെ രക്ഷകനായി പി ആർ ശ്രീജേഷ് അവതരിച്ചതോടെയാണ് ബ്രിട്ടനെ പരാജയപ്പെടുത്തി ഇന്ത്യ തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഹോക്കി സെമി ഫൈനലിൽ പ്രവേശിച്ചത്. ബ്രിട്ടന്റെ ഫിൽ റോപ്പറുടെ ഷോട്ട് ശ്രീജേഷ് അവിശ്വസനീയമായി തടഞ്ഞിട്ടതോടെ കമന്റേറ്റർ സുനിൽ തനേജ ആനന്ദാശ്രു പൊഴിച്ച വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയത്. ‘ഭാരത് സെമി ഫൈനൽ ജാ രഹാ ഹെയ്ൻ…’ (ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചിരിക്കുന്നു) എന്നാണ് നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പറഞ്ഞത്.
This commentary is making us emotional 🥹
Sunil Taneja sir’s dedication towards Indian sports is of next level and unmatched 🇮🇳♥️pic.twitter.com/4VGiRtE6Nf
— The Khel India (@TheKhelIndia) August 4, 2024
“>
നിശ്ചിത സമയത്ത് ഇരുടീമുകളും ഒന്ന് വീതം ഗോളുകളുമായി തുല്യത പാലിച്ചതോടെ യാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 4-2നായിരുന്നു ഇന്ത്യയുടെ ജയം. 17-ാം മിനിറ്റിൽ പ്രതിരോധ താരം അമിത് രോഹിദാസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 40 മിനിറ്റിലധികം ഇന്ത്യൻ 10 താരങ്ങളുമായാണ് കളിച്ചത്.