ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ എറിഞ്ഞ കല്ല് പതിച്ച് യാത്രക്കാരന് പരിക്ക് . ഭഗൽപൂർ-ജയ്‌നഗർ എക്‌സ്പ്രസ് ട്രെയിനിന് നേരെ ബിഹാറിൽ വച്ചാണ് കല്ലേറ് ഉണ്ടായത് . മറ്റൊരു യാത്രക്കാരൻ പങ്ക് വച്ച ചിത്രങ്ങളിൽ ഒരു യുവാവ് ട്രെയിനിന് നേരെ കല്ലെറിയുന്നത് കാണാം. . ദർബംഗയ്‌ക്കും കകർഘട്ടിക്കും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത് . പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരന്റെ മൂക്കിനാണ് പരിക്കേറ്റത്.
ഇത്തരക്കാരെ കർശനമായി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പോസ്റ്റിനോട് റെയിൽവേ മന്ത്രാലയവും പ്രതികരിച്ചു. സംഭവത്തിന് ഉത്തരവാദിയായ ആളെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും റെയിൽവേ അറിയിച്ചു.കല്ലേറുകളോ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളോ ഉണ്ടായാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടു.















