'കൺമണി അൻപോട്' ​​ഗാനത്തിന്റെ തർക്കം; ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിച്ച് മഞ്ഞുമ്മൽ ബോയ്സ് ടീം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കൺമണി അൻപോട്’ ​​ഗാനത്തിന്റെ തർക്കം; ഇളയരാജയ്‌ക്ക് 60 ലക്ഷം രൂപ നൽകി പ്രശ്നം പരിഹരിച്ച് മഞ്ഞുമ്മൽ ബോയ്സ് ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 02:58 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉപയോ​ഗിച്ച ഇളയരാജയുടെ കൺമണി അൻപോട് കാതൽ എന്ന ​ഗാനവുമായി ബന്ധപ്പെട്ട തർക്കത്തിന് രമ്യമായ പരിഹാരം. മഞ്ഞുമ്മൽ നിർമാതാക്കൾ ഇളയരാജയ്‌ക്ക് നഷ്ടപരിഹാരം നൽകിയതായാണ് വിവരം. രണ്ട് കോടി രൂപ ചോദിച്ച സംഗീത സംവിധായകന് 60 ലക്ഷം രൂപയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയത്.

ചിത്രം വലിയ വിജയം നേടിയതിനെ തുടർന്നാണ് ഇളയരാജ രണ്ട് കോടി രൂപ നഷ്ടപരി​​ഹാരം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിലാണ് 60 ലക്ഷം രൂപ എന്ന ഒത്തുതീർപ്പ് തീരുമാനത്തിലേക്ക് ഇരുകൂട്ടരും എത്തിയത്.

അനുമതിയില്ലാതെയാണ് സിനിമയി‍ൽ തന്റെ ​ഗാനം ഉപയോ​ഗിച്ചെന്ന് ഇളയരാജ ആരോപിച്ചിരുന്നു. തുടർന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് കൈവശമുള്ളവരിൽ നിന്ന് അവകാശം കരസ്ഥമാക്കി എന്നാണ് മഞ്ഞുമ്മൽ ബോയ്സ് ടീം വ്യക്തമാക്കിയത്.

കമൽ ഹാസൻ നായകനായ ​ഗുണ എന്ന ചിത്രത്തിൽ ഇളയരാജ ഈണം നൽകിയ ​ കൺമണി അൻപോട് കാതൽ എന്ന് തുടങ്ങുന്ന ​ഗാനമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ക്ലൈമാക്സ് രം​ഗത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ഇത് വലിയ ജനപ്രീതി സൃഷ്ടിക്കുകയും ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.

Tags: MANJUMMAL BOYSelayarajaKANMANI ANPODU KATHAL
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies