ധാക്ക: സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് കലാപകാരികൾ ‘ ബംഗബന്ധുവും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ പ്രതിമ അടിച്ചു തകർത്തു. ‘ബംഗ്ലാദേശിന്റെ പിതാവായി’ കണക്കാക്കുന്ന മുജീബ് റഹ്മാന്റെ പ്രതിമയാണ് അക്രമികൾ തകർത്തത്.
ബംഗ്ലാദേശിലെ ഭരണകക്ഷിയായിരുന്ന അവാമി ലീഗിനെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനിയായിരുന്നു ഷെയ്ഖ് മുജിബുർ റഹ്മാൻ. ഷെയ്ഖ് മുജീബെന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെട്ടിരുന്നത്. 1757ൽ പ്ലാസി യുദ്ധത്തിന് ശേഷം ബംഗ്ലാദേശിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഏറെകാലം അസ്ഥിരതയിലായിരുന്ന ബംഗ്ലാദേശിൽ മാറ്റങ്ങൾ വന്നത് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ഭരണകാലത്തോടെയായിരുന്നു. അതിനാൽ അദ്ദേഹം ബംഗ്ലാദേശിന്റെ സ്ഥാപകനായി അറിയപ്പെടുന്നു.
മുജിബുറിന്റെ ഇളയമകളായ ഷെയ്ഖ് ഹസീന 2009ലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയത്. ഇതുവരെ 5 തവണ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന നാല് തവണ തുടർച്ചയായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിട്ടുണ്ട്.
എന്നാൽ സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുള്ള കലാപങ്ങളിൽ ഗത്യന്തരമില്ലാതെ ഷെയ്ഖ് ഹസീന രാജി വയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് കലാപകാരികൾ ഇവരുടെ പിതാവും ബംഗ്ലാദേശിനെ മുന്നോട്ടു നയിച്ച നേതാവുമായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച പ്രതിമ തകർത്തുടച്ചത്.