കൊൽക്കത്ത: ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ എല്ലാ അതിർത്തി പ്രദേശങ്ങളും സുരക്ഷിതമാണെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു.
അതിർത്തികൾ സംരക്ഷിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിന് ഉന്നതാധികാര നിരീക്ഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തതയുണ്ടോ എന്നറിയുന്നതിന് അധികാരികളുമായി ബന്ധപ്പെടാം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
അതിർത്തികൾ സുരക്ഷിതമാക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും കർശന സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.















