ഭാവി പരിപാടികൾ തീരുമാനിച്ച് അറിയിക്കുന്നതിന് ഷെയ്ഖ് ഹസീനയ്ക്ക് സമയം നൽകും; ബംഗ്ലാദേശ് സൈന്യവുമായും ബന്ധപ്പെട്ടിരുന്നുവെന്ന് എസ് ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാവി പരിപാടികൾ തീരുമാനിച്ച് അറിയിക്കുന്നതിന് ഷെയ്ഖ് ഹസീനയ്‌ക്ക് സമയം നൽകും; ബംഗ്ലാദേശ് സൈന്യവുമായും ബന്ധപ്പെട്ടിരുന്നുവെന്ന് എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 12:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പാർലമെന്റിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ബംഗ്ലാദേശിലെ പ്രശ്‌നം രൂക്ഷമായതിനെ കുറിച്ചും, നിലവിലെ സാഹചര്യങ്ങളെ കുറിച്ചുമാണ് അദ്ദേഹം യോഗത്തിൽ പങ്കെടുത്ത നേതാക്കളോട് വിശദീകരിച്ചത്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എങ്ങനെയാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും, അവർ ഇന്ത്യയിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെ കുറിച്ചും യോഗത്തിൽ സംസാരിച്ചതായാണ് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

” ഷെയ്ഖ് ഹസീനയുടെ ഭാവി പരിപാടികൾ എന്തൊക്കെയാണെന്ന് തീരുമാനിച്ച് കേന്ദ്രസർക്കാരിനെ അറിയിക്കുന്നതിനായി സമയം നൽകും. ബംഗ്ലാദേശ് സൈന്യവുമായി കേന്ദ്രസർക്കാർ ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങൾ ഇതാണെന്നും, ഉചിതമായ സമയത്ത് സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കും. ഇന്ത്യൻ പൗരന്മാരായ 20,000ത്തോളം പേർ ബംഗ്ലാദേശിലുണ്ട്. ഇതിൽ 8000ത്തോളം ആളുകൾ തിരികെ എത്തിയിട്ടുണ്ട്. ഇവരുമായി കേന്ദ്രസർക്കാർ ബന്ധപ്പെടുന്നുണ്ട്. ബംഗ്ലാദേശിലെ ഹൈക്കമ്മീഷൻ പ്രവർത്തനം തുടരുന്നുണ്ടെന്നും” ജയശങ്കർ വ്യക്തമാക്കി.

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിലും, ബംഗ്ലാദേശിലെ നിലവിലെ സംഭവങ്ങളിൽ പാകിസ്താന് ഏതെങ്കിലും രീതിയിലുള്ള പങ്കാളിത്തം ഉണ്ടോ എന്ന ചോദ്യം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. കേന്ദ്രം ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും, സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും ജയശങ്കർ മറുപടി നൽകി.

ബംഗ്ലാദേശ് വിഷയം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷം പിന്തുണ നൽകിയത് സംബന്ധിച്ച് ജയശങ്കറും സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഹസീന ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണെന്ന കാര്യവും യോഗത്തിൽ ജയശങ്കർ ആവർത്തിച്ചു. രാഷ്‌ട്രീയ അഭയം തേടി ഇവർ യുകെയിലേക്ക് പോകാനാണ് സാധ്യതയെന്ന വിവരവും അദ്ദേഹം പങ്കുവച്ചു

 

Tags: All Party MeetingbangladeshSheikh HasinaExternal Affairs Minister Jaishankar
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies