കോഴിക്കോട്: പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. മത്സ്യബന്ധന ബോട്ടിൽ പാചകം ചെയ്യുന്നതിനിടെയാണ് അപകടം.
രണ്ട് പേരുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്. മുഖത്തും നെഞ്ചിലും കൈകളിലുമാണ് മൂവർക്കും പരിക്കേറ്റത്.















