കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നു. കോടികൾ നികുതി വെട്ടിച്ചെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന നടക്കുന്നത്. ജി എസ് ടി ഇന്റലിജൻസ് വകുപ്പാണ് റെയ്ഡ് നടത്തുന്നത്.
തൃശൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്തെ വൻകിട ബ്യൂട്ടി പാർലറുകളിൽ ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സംസ്ഥാനത്തെ 23 കേന്ദ്രങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വകുപ്പിന്റെ റെയ്ഡ് നടക്കുന്നത്. പുലർച്ചെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.















