ന്യൂഡൽഹി: ബിജെപി മുതിർന്ന നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽ. കെ അദ്വാനി(96)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
രണ്ട് മാസം മുമ്പും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് എൽ. കെ അദ്വാനിയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ജൂൺ 27ന് എയിംസിലെ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെയാണ് വീണ്ടും ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ജൂലൈ 3ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിന് ശേഷം അദ്വാനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. നിലവിൽ ന്യൂറോളജിസ്റ്റ് ഡോ. വിനിത് സൂരിയുടെ പരിചരണത്തിലാണ് അദ്ദേഹം.