പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ഗുസ്തിയിലെ ആദ്യം മെഡൽ സമ്മാനിക്കാൻ ഉറച്ച് വനിതാ താരം വിനേഷ് ഫോഗട്ട്. ഒരു ജയമകലെയാണ് ഇന്ത്യയ്ക്ക് നാലാമത്തെ മെഡൽ . 50 കിലോ വിഭാഗത്തിൽ താരം സെമിയിലേക്ക് മുന്നേറി. ക്വാർട്ടറിൽ യുക്രെയിൻ താരം ഒക്സനെയെ 7- 5 എന്ന പോയിന്റിന് തകര്‍ത്താണ് സെമി ഉറപ്പിച്ചത്.
ആദ്യ മത്സരത്തിൽ ഈ വിഭാഗത്തിലെ നിലവിലെ ചാമ്പ്യനായ ജപ്പാൻ താരം യുയി സുസാകിയെ ആണ് വിനേഷ് ഞെട്ടിച്ചത്. വമ്പൻ അട്ടിമറിയോടെ 3-2 എന്ന സ്കോറിനാണ് ജപ്പാൻ താരത്തെ വീഴ്ത്തി ഇന്ത്യൻ റെസ്ലർ മുന്നേറിയത്. ഒരു അന്താരാഷ്ട്ര മത്സരത്തിലെ ആദ്യത്തെ പരാജയമായിരുന്നു ജപ്പാൻ താരത്തിന്റേത്. ഒളിമ്പിക്സിലെ ഒന്നാം സീഡാണ് ജപ്പാൻ താരം. ഇന്ന് രാത്രിയാണ് സെമി ഫൈനൽ മത്സരം.