ചുട്ടെരിഞ്ഞ് ബംഗ്ലാദേശ്; ഇന്ദിരാഗാന്ധി കൾച്ചറൽ സെന്ററും ചാരമായി; നശിപ്പിക്കപ്പെട്ടത് ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രതീകം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുട്ടെരിഞ്ഞ് ബംഗ്ലാദേശ്; ഇന്ദിരാഗാന്ധി കൾച്ചറൽ സെന്ററും ചാരമായി; നശിപ്പിക്കപ്പെട്ടത് ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധത്തിന്റെ പ്രതീകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 07:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം ശാന്തമാക്കുന്നതിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീന രാജിവെക്കാൻ നിർബന്ധിതമായി ഇന്ത്യയിൽ അഭയം തേടിയത്. പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ബംഗ്ലാദേശിൽ കലാപകാരികൾ കൂടുതൽ അക്രമാസക്തരാകുകയും ന്യൂനപക്ഷങ്ങളുടെ ക്ഷേത്രങ്ങളും വീടുകളും തകർക്കുകയും ചെയ്തിരുന്നു. ധാക്കയിലെ ധൻമോണ്ടിയിലുള്ള ഇന്ദിരാഗാന്ധി കൾച്ചറൽ സെൻ്റർ നശിപ്പിച്ചതിന്റെ വീഡിയോ സാമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

തകർക്കപ്പെട്ട സാംസ്കാരിക കേന്ദ്രത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളാണ് വാർത്ത ഏജൻസികൾ പുറത്തുവിട്ടിരിക്കുന്നത്. കറുത്ത പുകകൊണ്ട് നിറം മാറിയ കെട്ടിടത്തിന്റെ പുറം ഭാഗവും കരിഞ്ഞുണങ്ങിയ പുൽത്തകിടിയും തകർന്ന ജനലുകളും വളച്ചൊടിച്ച ലോഹക്കമ്പികളും മാത്രമാണ് ഇപ്പോൾ അവിടെ അവശേഷിക്കുന്നത്. തീപിടിത്തത്തിൽ പുസ്തകങ്ങളും മറ്റും കത്തി നശിച്ചതായി കാണിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പങ്കുവച്ചു. കലാപകാരികളെന്ന് സംശയിക്കുന്ന നിരവധി യുവാക്കൾ കേന്ദ്രത്തിനുള്ളിലും സമീപത്തുമായി അലഞ്ഞുനടക്കുന്നതും ദൃശ്യമാണ്.

2010 മാർച്ചിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ കേന്ദ്രത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്കാരിക പരിപാടികൾ, സാംസ്കാരിക സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ഗുരുക്കന്മാരും പ്രൊഫഷണലുകളും നൃത്ത പരിശീലകരും പങ്കെടുക്കുന്ന യോഗ, ഹിന്ദി, ഇന്ത്യൻ ക്ലാസിക്കൽ വോക്കൽ മ്യൂസിക്, കഥക് തുടങ്ങിയവയും നടന്നിരുന്നു.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഓഫ് ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായ സെന്ററിൽ ഇന്ത്യൻ കല, സംസ്കാരം, രാഷ്‌ട്രീയം, സാമ്പത്തിക ശാസ്ത്രം, ഫിക്ഷൻ എന്നീ മേഖലകളിൽ 21,000-ത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഇതാണ് കലാപകാരികൾ തീവച്ച് നശിപ്പിച്ചത്.

#WATCH | Bangladesh: Aftermath of looting and arson at Indira Gandhi Cultural Centre, Dhaka. Violent unrest erupted in the national capital yesterday, 5th August.

(Video Source: Reuters) pic.twitter.com/yObqaEbMtp

— ANI (@ANI) August 6, 2024

Tags: Bangladesh protestbilateral relationshipdestructionIndira Gandhi Cultural Centre
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies