ജബ് വീ മെറ്റിൽ ഷാഹിദ് കപൂറിനൊപ്പം അഭിനയിച്ച ദിവ്യ സേത്ത് ഷായുടെ മകൾ മിഹിക ഷാ(23) അന്തരിച്ചു. 2024 ഓഗസ്റ്റ് 5 മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മുതിർന്ന നടി സുഷ്മ സേത്തിന്റെ ചെറുമകളായിരുന്നു മിഹിക.പനിയെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് അപസ്മാരമുണ്ടാവുകയായിരുന്നു. ഓഗസ്റ്റ് 8 ന് മുംബൈയിൽ തന്റെ മകൾക്കായി ഒരു പ്രാർത്ഥനാ യോഗം നടക്കുമെന്ന് ദിവ്യ തന്റെ ഫേസ്ബുക്ക് ഹാൻഡിലിലൂടെ അറിയിച്ചു
ഓഗസ്റ്റ് 5-ന് തന്റെ സ്വർഗീയ വാസസ്ഥലത്തേക്ക് പോയ ഞങ്ങളുടെ പ്രിയപ്പെട്ട മിഹിക ഷായുടെ വിയോഗത്തെക്കുറിച്ച് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ നിങ്ങളെ അറിയിക്കുന്നു. എന്നാണ് കുറിപ്പ്.മുംബൈയിലെ സിന്ധ് കോളനി ക്ലബ് ഹൗസിലാണ് പ്രാർത്ഥനാ സമ്മേളനം. സെപ്റ്റംബറിൽ മിഹികയ്‌ക്ക് 24 വയസ് തികയാനിരിക്കെയാണ് വിയോഗം.
ജബ് വീ മെറ്റിൽ ഷാഹിദിന്റെ അമ്മയുടെ വേഷമാണ് ദിവ്യ അവതരിപ്പിച്ചത്.ഇംഗ്ലീഷ് വിംഗ്ലീഷ്, ദിൽ ധഡക്‌നേ ദോ, സർ, സർദാർ കാ ഗ്രാൻഡ്‌സൺ, ആർട്ടിക്കിൾ 370 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് നടി.സാഹിർ റാസ സംവിധാനം ചെയ്ത ദ മാരീഡ് വുമൺ എന്ന പരമ്പരയിലാണ് ദിവ്യ അവസാനമായി അഭിനയിച്ചത്. റിധി ദോഗ്രയും മോണിക്ക ദോഗ്രയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.