റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരകനായി കമൽഹാസൻ ഇനിയില്ല. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് ബിഗ് ബോസ് തമിഴ് സീസൺ 8 ൽ അവതാരകനായി താനുണ്ടാകില്ലെന്ന കാര്യം അദ്ദേഹം ആരാധകരെ അറിയിച്ചത്. മുൻകൂട്ടി നിശ്ചയിച്ച
സിനിമ പ്രോജക്ടുകൾ കാരണമാണ് ഷോയിൽ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഇത്രയും കാലം തന്നെ പിന്തുണച്ച ആരാധകർക്കും ഷോയുടെ അണിയറ പ്രവത്തകർത്തും അദ്ദേഹം നന്ദി അറിയിച്ചു.
ഷോയിൽ നിന്ന് ലഭിച്ച അറിവിനും അനുഭവത്തിനും ഓരോ പാഠങ്ങൾക്കും മത്സരാർത്ഥികൾ അടക്കമുള്ളവരോട് എന്നും കടപ്പെട്ടവനായിരിക്കുമെന്നും കമൽ കുറിച്ചു. 2007 ൽ ബിഗ്ബോസ് തമിഴ് തുടങ്ങിയതു മുതൽ കമൽ ഹാസനാണ് അവതാരകനായി എത്തിയത്. മലയാളം പതിപ്പിൽ നടൻ മോഹൻ ലാലും ഹിന്ദിയിൽ സൽമാൻ ഖാനുമാണ് ഷോ അവതരിപ്പിക്കുന്നത്.
என்றும் உங்கள் நான்.@vijaytelevision pic.twitter.com/q6v0ynDaLr
— Kamal Haasan (@ikamalhaasan) August 6, 2024