സ്വീഡൻ സ്വദേശിയായ മാദ്ധ്യമപ്രവർത്തകയെ ഒളിമ്പിക്സിൽ നിന്ന് വിലക്കി അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റി. ടേബിൾ ടെന്നീസ് താരം വാങ് ചുക്കിനെ മനഃപൂർവം ഇടിച്ചിടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
മറ്റൊരു മാദ്ധ്യമ പ്രവർത്തകന് അഭിമുഖം നൽകുന്നതിനിടെയാണ് വനിത വാങിന് നേരെയെത്തി ഇയാളുടെ ശരീരത്തിൽ ഇടിച്ചത്. ടേബിൾ ടെന്നീസ് മിക്സിഡ് ടീമിനത്തിൽ താരം അടങ്ങുന്ന ടീം സ്വർണം നേടിയിരുന്നു. എന്നാൽ പുരുഷന്മാരുടെ മത്സരത്തിൽ സ്വീഡൻ താരത്തോട് തോറ്റ് പുറത്താവുകയായിരുന്നു. റൗണ്ട് 32ലായിരുന്നു തോൽവി.
താരം ഉൾപ്പെടുന്ന രണ്ടാമത്തെ വിവാദമാണിത്. സിംഗിൾസിലെ ആദ്യ മത്സരത്തിന് പിന്നാലെ ടെന്നീസ് ബാറ്റ് ഒരു റിപ്പോർട്ടർ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ലോക ഒന്നാം നമ്പർ താരം രണ്ടാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്.
The SWEDISH journalist who rammed into Wang Chuqin has been BANNED from the Paris Olympics by the organizing committee. Deserved! pic.twitter.com/TjLfRlNLC9
— Orikron 🇵🇹 (@orikron) August 6, 2024