ഇന്ത്യൻ സിനിമാ ലോകത്ത് ഇന്ന് ഏറ്റവും വിലയേറിയ സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹം സംവിധാനം ചെയ്ത ആർആർആർ ഇന്ത്യയില്‍ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി എന്നത് മാത്രമല്ല, ഓസ്കാറിലും അംഗീകാരങ്ങള്‍ വാരിക്കൂട്ടി ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ സിനിമയാണ്. അതിന് മുമ്പ് റിലീസ് ആയ ബാഹുബലിയും സിനിമാലോകത്ത് റെക്കോർഡ് ഹിറ്റാണ്.
ഇപ്പോഴിതാ തനിക്ക് കൂടുതൽ കരുത്തന്മാരായ വില്ലന്മാരെയാണ് ഏറെ ഇഷ്ടമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി . ‘ നമ്മളെല്ലാം ചെറുപ്പത്തിൽ, പാണ്ഡവർ നല്ലവരാണെന്നും കൗരവർ മോശക്കാരാണെന്നും പുസ്തകങ്ങളിൽ വായിച്ചിരുന്നു. അതുപോലെ, രാവണനെ പറ്റിയും വായിച്ചു . എനിക്ക് വളരെ ശക്തരായ വില്ലന്മാരെയാണ് ഇഷ്ടം. രാവണന്റെ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നായകന് പരാജയപ്പെടുത്താൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളായിരിക്കണം വില്ലൻ.‘ – രാജമൗലി പറഞ്ഞു.















