അണ്ണാറക്കണ്ണനും തന്നാലായത് എന്ന ആപ്തവാക്യത്തെ ഹൃദയം കൊണ്ട് സ്വീകരിച്ച് മറ്റുള്ളവർക്ക് മാതൃകയാവുകയാണ് മൂന്ന് വയസുകാരനായ നിരഞ്ജൻ എന്ന ബാലൻ. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ തന്റെ കുടുക്കയിലെ സമ്പാദ്യം സേവാഭാരതിക്ക് നൽകിയിരിക്കുകയാണ് നിരഞ്ജൻ. കടുങ്ങല്ലൂർ രാജശ്രീ സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് നിരഞ്ജൻ. ആലങ്ങാട് സ്വദേശികളായ രഞ്ചു – അശ്വതി ദമ്പതികളുടെ മകനാണ്.
സേവാഭാരതി എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. കെ. ആർ ജിനേഷ് ജി സേവാഭാരതി പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീ കലാധരൻ ജി എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.















