പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിംഗ് വിഭാഗത്തിൽ ഭാരതത്തിന്റെ പ്രതീക്ഷകൾക്ക് ചിറകുകൾ നൽകിയ മനു ഭാക്കർ ന്യൂഡൽഹിയിൽ പറന്നിറങ്ങി. ഒരു രാജ്യത്തിന്റെ പ്രതീക്ഷകൾ എല്ലാം കാത്ത് ഇന്ത്യയ്‌ക്കായി 2 വെങ്കല മെഡലുകൾ നൽകിയ താരത്തിനെ കാത്ത് വിമാനത്താവളത്തിന് പുറത്ത് വൻ ജനാവലിയായിരുന്നു തടിച്ചു കൂടിയിരുന്നത്. ഭാരതത്തിനായി സമ്മാനിച്ച രണ്ട് വെങ്കല മെഡലുകൾ കഴുത്തിൽ അണിഞ്ഞ് അഭിമാനത്തോടെ ജനക്കൂട്ടത്തിന്റെ നടുവിലെത്തിയ മനുവിനും പരിശീലകൻ ജസ്പാൽ റാണയ്‌ക്കും ഗംഭീര സ്വീകരണമാണ് ജന്മനാട് ഒരുക്കിയത്.
പുഷ്പഹാരമണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ആരാധകർ മെഡൽ ജേതാവിനെ നാട്ടിലേക്ക് വരവേറ്റു. വിമാനത്താവളത്തിന് പുറത്തെത്തിയ താരത്തെ ആരാധകർ തോളിലേറ്റിയാണ് നടന്നത്. ഗംഭീര സ്വീകരണം നൽകിയ എല്ലാവർക്കും താരം നന്ദി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്.
#WATCH | Double Olympic medalist Manu Bhaker receives a grand welcome after she arrives at Delhi airport after her historic performance in #ParisOlympics2024
She won bronze medals in Women’s 10m Air Pistol & the 10m Air Pistol Mixed team event. pic.twitter.com/rcVgqkaxjP
— ANI (@ANI) August 7, 2024
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും, 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സ്ഡ് ടീമിനത്തിൽ സരബ്‌ജ്യോത് സിങ്ങിനൊപ്പവുമാണ് മനു ഭാക്കർ മെഡൽ സ്വന്തമാക്കിയത്. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മനു ഫൈനലിലെത്തിയെങ്കിലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒരേ ഒളിമ്പിക്‌സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ വനിതാ താരം കൂടിയാണ് മനു ഭാക്കർ.















