തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെയാണ് കാണാതായത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് നാല് പേർ നീന്തി രക്ഷപ്പെട്ടു.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഉയർന്ന തിരമാലയിൽപെട്ട് വള്ളം മറിയുകയായിരുന്നു. ഇതോടെ വള്ളത്തിലുണ്ടായ മറ്റ് നാല് പേർ കരയിലേക്ക് നീന്തികയറിയെങ്കിലും സെബാസ്റ്റ്യനെ കാണാതാവുകയായിരുന്നു.
തുടർന്ന് മത്സ്യത്തൊഴിലാളികൾ പൊലീസിനെയും കോസ്റ്റ് ഗാർഡിനെയും വിവരം അറിയിച്ചു. സെബാസ്റ്റ്യനായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.















