മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ ധനസഹായമായി നൽകി പ്രഭാസ്. സിനിമാ രംഗത്തുനിന്നും ഇതാദ്യമായാണ് ഒരാൾ ഇത്രയും തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.
തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലുളള താരങ്ങളും സഹായവുമായി എത്തിയിരുന്നു. ചിരഞ്ജീവിയും രാം ചരണും നൽകിയത് ഒരു കോടി രൂപയും, അല്ലു അർജുൻ 25 ലക്ഷം രൂപയുമാണ് നൽകിയത് .
വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക എന്നിവരും മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, നയൻതാര, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകി.















