ഒളിമ്പിക്സ് ഗുസ്തി മത്സരത്തിൽ വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ നിരാശ പ്രകടിപ്പിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. 50 കിലോഗ്രാം വനിത ഗുസ്‌തി മത്സരത്തിൽ ഫൈനലിൽ കടന്ന താരത്തെ 100 ഗ്രാം ശരീര ഭാരം കൂടിയെന്ന് പറഞ്ഞാണ് ഒളിമ്പിക്സ് കമ്മിറ്റി അയോഗ്യയാക്കിയത്. താരത്തിന് ഇനി ഒരു മെഡലിനും അർഹതയുമുണ്ടാകില്ല. വിനേഷിനോട് തോറ്റ ക്യൂബൻ താരം ഫൈനൽ പ്രവേശിക്കുകയും ചെയ്തു.
,സ്വർണ മെഡൽ മത്സരത്തിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡെബ്രാൻഡിനെ നേരിടാനിരിക്കുമ്പോഴാണ് ഇന്ത്യൻ താരത്തിന് അയോഗ്യത കൽപ്പിക്കുന്നത്. എക്സിലൂടെയാണ് സ്വര ഭാസ്കർ നീരസം പ്രകടമാക്കി ഗൂഢാലോചന ആരോപണം സൂചിപ്പിച്ചത്. അമിതഭാരത്തിന്റെ കഥ ആര് വിശ്വസിക്കും എന്നായിരുന്നു അവരുടെ കുറിപ്പ്.
മുതിർന്ന നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഹേമമാലിനി വിനേഷിന്റെ അയോഗ്യതയെ ‘വിചിത്രം’ എന്ന് വിശേഷിപ്പിച്ചു. “ഇത് വളരെ ആശ്ചര്യകരമാണ്, 100 ഗ്രാം അമിതഭാരമുള്ളതിനാൽ അവളെ അയോഗ്യയാക്കിയത് വിചിത്രമായി തോന്നുന്നുവെന്നും അവർ പറഞ്ഞു.
Who believes this 100grams over weight story??? 💔
— Swara Bhasker (@ReallySwara) August 7, 2024
അയോഗ്യയായതിനെ തുടർന്ന് വിനേഷിനെ നിർജ്ജലീകരണം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷം ഗുസ്തി താരം രാത്രി മുഴുവൻ ഉറങ്ങിയില്ലെന്നും ശരീരഭാരം കുറയ്‌ക്കാൻ കഠിനമായി പരിശ്രമിക്കുകയായിരുന്നുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.