മൂത്ത മകന്റെ വിവാഹ ചടങ്ങുകൾ ആഘോഷമാക്കി റിയാസ് ഖാൻ. ഹൽദി ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും നടൻ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. താരത്തിന്റെ ഹിറ്റ് ഡയലോഗായ ‘അടിച്ചു കയറി വാ’യുടെ റാപ്പ് സോംഗ് ഉൾപ്പെടുത്തിയിട്ടുള്ളതാണ് വീഡിയോ. റിയാസ് ഖാന്റെ മകന്റെ വിവാഹ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

മൂത്ത മകൻ ഷാരിഖ് ഹസ്സന്റെ ഭാവി വധുവിന്റെ പേര് മരിയ ജെന്നിഫറെന്നാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ഓഗസ്റ്റ് എട്ടിനാണ് വിവാഹം നടക്കുന്നത്. ബിഗോ ബോസ് താരവും തമിഴ് നടനുമായ ഷാരിഖ് നിലവിൽ ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘റിസോര്‍ട്ട്’ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

പുറത്തു വരുന്ന ചിത്രങ്ങളിലെല്ലാം മകനെക്കാളും കയ്യടി നേടുന്നത് അച്ഛനാണ്. ഡാൻസും പാട്ടുമൊക്കെയായി റിയാസ് ഖാനെയും ഭാര്യ ഉമയെയും വീഡിയോയിൽ കാണാം. 1992-ൽ ആയിരുന്നു റിയാസ് ഖാന്റെയും ഉമയുടെയും വിവാഹം. ഷാരിഖിനെ കൂടാതെ, സമർഥ് എന്ന മകനും ദമ്പതികൾക്കുണ്ട്.
View this post on Instagram
അമ്മ ഉമയാണ് ഷാരിഖിന്റെ വിവാഹത്തെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ആദ്യം അറിയിച്ചത്. എന്റെ മകൻ സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോകുന്നു എന്ന കുറിപ്പോടെയാണ് ഷാരിഖിന്റെയും ജെന്നിഫറിന്റെയും ചിത്രങ്ങൾ പങ്കുവച്ചത്.















