പാരിസ്: വിനേഷ് ഫോഗട്ടിന് പോഷകാഹാര വിദഗ്ധൻ നിർദേശിച്ച ഭക്ഷണങ്ങൾ മാത്രമാണ് സെമി ഫൈനലിന് ശേഷം നൽകിയതെന്ന് വ്യക്തമാക്കി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷാ പൗഡിവാല. മത്സരങ്ങൾക്ക് ശേഷം താരത്തിന്റെ ഊർജം നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനാൽ പ്രത്യേകം തയ്യാറാക്കിയ ഡയറ്റ് പ്ലാൻ അനുസരിച്ച് 1.5 കിലോഗ്രാം ഭക്ഷണമാണ് വിനേഷിന് അധികമായി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. 100 ഗ്രാം ഭാരം കൂടിയതിനെ തുടർന്ന് 50 കിലോ ഗ്രാം ഗുസ്തി മത്സരത്തിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” വിനേഷ് ഫോഗട്ടിന്റെ ന്യൂട്രീഷന്റെ നിർദേശ പ്രകാരം 1.5 കിലോഗ്രാം ഭക്ഷണമാണ് താരം കഴിച്ചത്. നിർജലീകരണം തടയുന്നതിനായി നിശ്ചിത അളവിൽ വെള്ളവും താരത്തിന് നൽകിയിരുന്നു. സെമി ഫൈനൽ മത്സരത്തിന് ശേഷം വിനേഷിന്റെ ഭാരം വർദ്ധിച്ചതായി കണ്ടെത്തി. ഇത് തടയുന്നതിനായി താരത്തിന് മികച്ച പരിശീലനങ്ങളും വ്യായമങ്ങളും പരിശീലകൻ നൽകിയിരുന്നു.
ഇന്നലെ രാത്രിയും വിനേഷിന് കടുത്ത പരിശീലനങ്ങൾ നൽകിയിരുന്നു. എന്നാൽ എല്ലാ പ്രയ്തനങ്ങൾക്കൊടുവിലും വിനേഷിന്റെ ഭാരം 100 ഗ്രാം വർദ്ധിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇത് മറികടക്കുന്നതിനായി വിനേഷിന്റെ മുടി മുറിക്കുകയും വസ്ത്രങ്ങളുടെ വലിപ്പം കുറയ്‌ക്കുന്നടക്കമുള്ള കാര്യങ്ങൾ പരീക്ഷിച്ചു. ഭാരം കുറയ്‌ക്കുന്നതിനായുള്ള നിരവധി കാര്യങ്ങൾ പരീക്ഷിച്ചെങ്കിലും 50 കിലോഗ്രാം എന്നതിലേക്ക് കുറയ്‌ക്കാൻ സാധിച്ചില്ല. അയോഗ്യയാക്കപ്പെട്ടതിന് ശേഷവും താരത്തിന് നിർജലീകരണം സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിരുന്നു.”- ദിൻഷാ പൗഡിവാല പറഞ്ഞു.
Paris | Dr Dinshaw Paudiwala, Chief Medical Officer of the Indian Contingent on Vinesh Phogat’s disqalification
He says, “…Vinesh’s nutritionist felt that the usual amount she takes is 1.5kg totally over the day gives enough energy for the bouts. Sometimes there is a factor of… https://t.co/xUJczd7dnJ— ANI (@ANI) August 7, 2024
ഇന്നലെ 3 മത്സരങ്ങളാണ് വിനേഷിനുണ്ടായിരുന്നത്. ഇതിനിടയിൽ ഊർജം നഷ്ടപ്പെട്ടതിനാലാണ് താരം ഇടയ്‌ക്ക് ഭക്ഷണം കഴിച്ചതെന്നാണ് വിവരം. നിലവിൽ നിർജലീകരണത്തെ തുടർന്ന് അത്‌ലറ്റ്‌സ് വില്ലേജിലെ ക്ലിനിക്കിൽ ചികിത്സയിലാണ് വിനേഷ് ഫോഗട്ട്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ അറിയിച്ചു.