പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ അയോഗ്യയാക്കിയ വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടി സാമന്ത. നിങ്ങൾ തനിച്ചല്ലെന്നും ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്നുമാണ് സാമന്ത കുറിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം പിന്തുണ അറിയിച്ചത്.
‘ചില സമയങ്ങളിൽ ഏറ്റവും പ്രതിരോധ ശേഷിയുള്ള വ്യക്തിയായാലും കഠിനമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരും. എത്ര പ്രയാസം നേരിട്ടാലും നിലനിൽക്കാനുള്ള നിങ്ങളുടെ കഴിവ് തികച്ചും പ്രശംസനീയമാണ്. വിനേഷ് ഫോഗട്ട്, നിങ്ങൾ ഒരിക്കലും തനിച്ചല്ല. നിങ്ങളെ നിരീക്ഷിക്കുന്നതിനായി വലിയൊരു ശക്തി നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ എല്ലാ ഉയർച്ചയിലും താഴ്ചയിലും ഞങ്ങൾ കൂടെയുണ്ടാകും. ‘- സാമന്ത കുറിച്ചു.
View this post on Instagram
വിനേഷ് ഫോഗട്ടിന് നിരവധി പ്രമുഖർ പിന്തുണ അറിയിച്ച് രംഗത്തെന്നുണ്ട്. ഒരിക്കലും വേദനിക്കരുത് ശക്തമായി തിരിച്ചുവരണമെന്നും ഇന്ത്യയുടെ അഭിമാനമാണ് വിനേഷെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തെ മുഴുവൻ ജനതയുടെയും മനസിൽ വിനേഷാണ് വിജയിയെന്നായിരുന്നു രാഷ്‌ട്രപതിയുടെ വാക്കുകൾ.
ഒളിമ്പിക്‌സ് ഗുസ്തിയിൽ 50 കിലോ വിഭാഗത്തിൽ ഫൈനലിൽ മത്സരിക്കാനിറങ്ങവെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്. ഇതോടെ അവസാന സ്ഥാനത്തായി വിനേഷിനെ രേഖപ്പെടുത്തും.















