കമല ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചില്ല. ആദ്യ ദിനം മുതൽ തിയേറ്ററുകളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യൻ 2-വിൽ അഭിനയിച്ചതിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്ക് ചീത്തവിളിയാണ് കിട്ടിയതെന്ന് പറയുകയാണ് ചിത്രത്തിൽ ആരതി തങ്കവേൽ എന്ന കഥാപാത്രമായെത്തിയ പ്രിയ ഭവാനി.
‘ഒരു സിനിമ പരാജയപ്പെട്ടാൽ അതിന് പലരീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകും. നിർമാതാവ് മാത്രമല്ല, അഭിനേതാക്കളും അത് നേരിടേണ്ടി വരും. അഭിനേതാക്കളുടെ സമയവും പ്രതീക്ഷകളുമാണ് അവിടെ നഷ്ടപ്പെടുന്നത്.
ഇന്ത്യൻ2 വിൽ കരാർ ഒപ്പിട്ടതിനുശേഷവും എനിക്ക് വലിയ ഓഫറുകൾ വന്നിരുന്നു. പക്ഷെ, കഥയിൽ എനിക്ക് പ്രാധാന്യമുണ്ടെങ്കിൽ മാത്രമേ ഞാൻ സിനിമ തെരഞ്ഞെടുക്കുകയുള്ളൂ. ഇന്ത്യൻ 2 റിലീസിനുശേഷം ആളുകൾ എന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ ചീത്തവിളിച്ചിരുന്നു. എന്നെ തീർച്ചയായും അത് വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ടൈം ട്രാവൽ നടത്തി പുറകോട്ട് പോയാലും ഇന്ത്യൻ 2 ഓഫർ നിരസിക്കില്ല.
കാരണം, കമൽഹാസന്‍ സർ തിരഞ്ഞെടുത്തൊരു തിരക്കഥ, സംവിധാനം ശങ്കർ. അവിടെ എന്തിനാണ് ഞാൻ കൂടുതല്‍ സംശയിക്കുന്നത്. ആ സിനിമ ചെയ്തതില്‍ എനിക്കൊരു നിരാശയുമില്ല. എല്ലാ സിനിമകളുടെയും വിധി ഒന്നാകണമെന്നില്ലലോ… പ്രേക്ഷകരെ നിരാപ്പെടുത്തിയതിൽ സങ്കടമുണ്ട്.’- പ്രിയ ഭവാനി പറഞ്ഞു.