ലോക ജനതയെ തന്നെ ഭയപ്പെടുത്തുന്ന തരത്തിലാണ് ബംഗ്ലാദേശിൽ അശാന്തി തുടരുന്നത്. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ബംഗ്ലാദേശിൽ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത്. തീവ്ര ഇസ്ലാമിസ്റ്റുകൾ നടത്തുന്ന കലാപത്തിന്റെ തീയിൽ വെന്തുരുകുകയാണ് രാജ്യം. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് ധാക്കയിലെ ഒരു മൃഗശാലയിൽ കലാപകാരികൾ നടത്തുന്ന മൃഗ വേട്ടയാണ്.
അസ്വസ്ഥജനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഒരു കൂട്ടം കലാപകാരികൾ മൃഗശാലയിലേക്ക് കയറുകയും അവിടം തകർക്കുകയുമാണ്. തുടർന്ന് കൂട്ടിൽ കിടക്കുന്ന മൃഗങ്ങളെ ക്രൂരമായി വേട്ടയാടുന്നു. മൃഗശാലയ്‌ക്കുള്ളിൽ കലാപകാരികൾ ഒരു മാനിനെ പിടികൂടി കൊല്ലാൻ ശ്രമിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൃഗങ്ങളെപ്പോലും കലാപം നടത്തുന്ന തീവ്ര ഇസ്ലാമിസ്റ്റുകൾ വെറുതെവിടാത്ത മനുഷ്യത്വരഹിതമായ സാഹചര്യം.
🇧🇩As Bangladesh descends into anarchy, hundreds have stormed a Zoo and are attacking animals.
A terrified deer can be seen being chased by a mob as they attempt to kidnap the hundreds of animals inside Bangladesh National Zoo.
— Oli London (@OliLondonTV) August 6, 2024
“>
ബംഗ്ലാദേശ് ദേശീയ മൃഗശാലയ്‌ക്കുള്ളിൽ മാത്രം നൂറുകണക്കിന് മൃഗങ്ങളെയാണ് കലാപകാരികൾ വേട്ടയാടി കൊന്നത്. കുട്ടികൾ ഉൾപ്പെടെയാണ് മൃഗശാലയിൽ കയറി മാനുകളെ വേട്ടയാടുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ ഞെട്ടൽ ഉണ്ടാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇസ്ലാമിസ്റ്റുകളുടെ ഈ പ്രവർത്തിക്കെതിരെ രംഗത്ത് വരുന്നുണ്ട്.















