പോരാട്ടത്തിന് ഇന്ത്യ ജർമനിയുടെ സെമിയിൽ തോറ്റതിന്റെ ക്ഷീണം മാറ്റി വെങ്കല മെഡൽ ഉറപ്പിക്കാൻ ഇന്ത്യയിന്ന് ഇറങ്ങുന്നു. കരുത്തരായ സ്പെയിനാണ് എതിരാളി. നെതർലൻഡിസിനോട് 4-0 പരാജയപ്പെട്ടാണ് സെമിയിൽ നിന്ന് പുറത്തായത്. മൂന്നാം സ്ഥാനം ഉപ്പിക്കാൻ ഇന്ന് തീപാറന്ന പോരാട്ടം തന്നെ കാഴ്ചവയ്‌ക്കേണ്ടി വരും ഇരു ടീമുകൾക്കും.
ഇതുവരെ നേർക്കുനേർ വന്ന 16 മത്സരങ്ങളിൽ നേരിയ മുൻതൂക്കം ഇന്ത്യക്കായിരുന്നു. ആറുതവണ ജയം ഇന്ത്യയ്‌ക്ക് ഉപ്പുമായിരുന്നപ്പോൾ അഞ്ച് തവണ സ്പെയിനും ജയിച്ചു കയറി.അഞ്ചു മത്സരങ്ങൾ സമനിലയിൽ പിരിയുകയും ചെയ്തു.അവസാന അഞ്ചു മത്സരങ്ങളിൽ നാലെണ്ണം ആണ് ഇന്ത്യയിച്ചത്.
2023 ജൂലൈയിൽ ആയിരുന്നു സ്പെയിനിന് അവസാനമായി ഒരു മത്സരം ജയിക്കാൻ ആയത് . വിലക്കിനെ തുടർന്ന് സെമി ഫൈനൽ നഷ്ടമായ അമിത് റോഹിദാസ് ഇന്ന് ഇന്ത്യൻ നിലയിൽ തിരിച്ചെത്തും. ബ്രിട്ടനുമായുള്ള മത്സരത്തിലാണ് താരം ചുവപ്പുകാർഡ് കണ്ടു പുറത്തായത്.വൈകിട്ട് 5.30നാണ് മത്സരം.