ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിനെ സന്ദർശിച്ച് പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഷൂട്ടിങ് താരം മനു ഭാക്കര്‍. ഒളിംപിക്സിൽ ചരിത്രം സൃഷ്‌ടിച്ച മനു ഭാക്കറെ കാണാനായതിൽ സന്തോഷമുണ്ടെന്നും ഭാക്കറുടെ നേട്ടം ഓരോ ഭാരതീയനും സന്തോഷം നൽകുന്നതാണെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
Delighted to meet India’s ace shooter, Manu Bhaker, who scripted history at the Paris Olympics by wining two Bronze medals for the country. Every Indian is elated by her incredible performances. Best wishes for her future endeavours. pic.twitter.com/PIgMXQaxuf
— Rajnath Singh (@rajnathsingh) August 8, 2024
“പാരീസ് ഒളിമ്പിക്‌സിൽ രാജ്യത്തിനായി രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം സൃഷ്‌ടിച്ച ഇന്ത്യയുടെ പ്രഗത്ഭ ഷൂട്ടർ മനു ഭാക്കറിനെ കാണാനായതിൽ അത്യധികം സന്തോഷം. ഒളിംപിക്സിലെ അവരുടെ അവിശ്വസനീയ പ്രകടനത്തിൽ ഓരോ ഭാരതീയനും സന്തോഷിക്കുന്നു . അവരുടെ ഭാവി യാത്രകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു, ” രാജ്നാഥ് സിംഗ് എക്‌സിൽ കുറിച്ചു.
പാരിസ് ഒളിമ്പിക്സിൽ വനിതകളുടെ വ്യക്തിഗത 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും 10 മീറ്റർ എയർ പിസ്റ്റൽസിൽ മിക്സഡ് വിഭാഗത്തിൽ സരബ്ജോത് സിംഗിനൊപ്പവുമാണ് മനു ഭാക്കർ വെങ്കലം നേടിയത്. ഒളിംപിക്‌സ് ഷൂട്ടിംഗില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നതെന്നതും ശ്രദ്ധേയമാണ്.