ഗുസ്തി താരം അന്തിം പംഗലിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മൂന്നുവർഷം വിലക്കിയേക്കും. അച്ചടക്ക ലംഘനത്തെ തുടർന്ന് പാരിസിലെ ഒളിമ്പിക്സ് വില്ലേജിൽ നിന്ന് താരത്തെ പുറത്താക്കുകയും,അക്രഡിറ്റേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ താരത്തോടും പരിശീലകരോടും ഫ്രാൻസ് വിടാനും നിർദ്ദേശം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഒളിമ്പിക് അസോസിയേഷന്റെ നടപടി.പി ടി ഐ ആണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒളിമ്പിക്സ് വില്ലേജിൽ തന്റെ ആക്രഡിറ്റേഷൻ കാർഡ് ഉപയോഗിച്ച് സഹോദരി നിഷയെ പ്രവേശിപ്പിച്ചിരുന്നു.
Wrestler Antim Panghal to be banned for three years by IOA for indiscipline during Olympic Games: Source in Indian contingent pic.twitter.com/fgFhBP2U9B
— Press Trust of India (@PTI_News) August 8, 2024
ഇവരെ സുരക്ഷാ ജീവനക്കാർ പിടികൂടിയതോടെയാണ് അന്തിമിന് കുരുക്കായത്. വിഷയം അവർ പൊലീസിനെ അറിയിക്കുകയും. ഇന്ത്യൻ സംഘത്തിന് നോട്ടീസ് നൽകുകയും ചെയ്തു. 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച താരം ആദ്യ റൗണ്ടിൽ തുർക്കിയുടെ സെയ്നപ്പ് യത്ഗിലിനോട് തോറ്റു പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്‌ക്ക് നാണക്കേടായ മറ്റൊരു സംഭവം കൂടി.















