ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷം ഒടുവിൽ വെടിവെപ്പിൽ കലാശിച്ചു എന്ന വാർത്ത നിഷേധിച്ച് DySP .ചൊവ്വാഴ്ച ഉച്ചയോടെ ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ സഹപാഠിക്കു നേരേ മറ്റൊരു വിദ്യാർത്ഥി വെടിവെക്കുകയായിരുന്നു എന്നായിരുന്നു വാർത്ത.
പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് DySP എം ആർ മധു ബാബു അറിയിച്ചു. വെടിവെപ്പ് നടന്നിട്ടില്ല എന്നും സ്ക്കൂളിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ഇടവഴിയിൽ വെച്ച് അടിപിടി മാത്രമാണ് ഉണ്ടായത് എന്നും പോലീസ് പറയുന്നു.
എയർ ഗൺ ഉപയോഗിച്ച് അക്രമിക്കുകയാണ് ഉണ്ടായത് എന്നാണ് പോലീസ് പറയുന്നത്.
കുട്ടിയുടെ വീട്ടിൽ നിന്ന് എയർഗൺ കണ്ടെത്തി എന്ന് പോലീസ് സ്ഥിരീകരിച്ചു. എയർഗൺ ഉപയോഗിക്കാൻ കഴിയാത്ത വിധം ഉപയോഗശൂന്യമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കില്ല.















