ബംഗ്ലാദേശ് കലാപം: ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിലും സുരക്ഷയിലും ആശങ്ക; ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശ് കലാപം: ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിലും സുരക്ഷയിലും ആശങ്ക; ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 06:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ എത്രയും പെട്ടന്ന് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ. എല്ലാ പൗരന്മാരെയും സംരക്ഷിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. കലാപം അതിരൂക്ഷമായതിനെത്തുടർന്ന് ഷെയ്ഖ് ഹസീന രാജി വെച്ച് ഇന്ത്യയിൽ താൽക്കാലിക അഭയം തേടിയിരുന്നു. ഇതിനുപിന്നാലെ രാജ്യത്തെ കലാപകാരികൾ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പ്രതികരണം.

“ന്യൂനപക്ഷങ്ങളെ സംബന്ധിച്ച സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരുന്നുണ്ട്. എല്ലാ പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കേണ്ടത് ഓരോ സർക്കാരിന്റെയും ഉത്തരവാദിത്തമാണ്. ബംഗ്ലാദേശിൽ ക്രമസമാധാനം വേഗത്തിൽ പുനഃസ്ഥാപിക്കാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് രാജ്യത്തിന്റെയും മേഖലയുടെയും മൊത്തത്തിലുള്ള താൽപ്പര്യമാണ്,” രൺധീർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

നൂറുക്കണക്കിന് ഹിന്ദു വീടുകളും വ്യാപാര സ്ഥാപനങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ ഗ്രൂപ്പുകളും സംഘടനകളും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഈ നടപടികളെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെ അവിടെ ഒരു ഇടക്കാല ഗവൺമെന്റ് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ, ഇക്കാര്യങ്ങളെല്ലാം നടന്നു കഴിഞ്ഞാൽ ബംഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യത്തിനായിരിക്കും ഇന്ത്യ പ്രഥമ പരിഗണ നൽകുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Tags: hinduminoritieslaw and orderBangladesh protestinterim government
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies