തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തെലുങ്ക് താരം ചിരഞ്ജീവി. തെന്നിന്ത്യൻ താരങ്ങളായ രാംചരണും പിതാവ് ചിരഞ്ജീവിയും ചേർന്ന് ഒരു കോടി രൂപയാണ് സംഭാവന നൽകിയത്.
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ചിരഞ്ജീവി പ്രതികരിച്ചു. വയനാടിന്റെ ദുഃഖത്തിൽ പങ്ക് കൊള്ളുന്നതായും ഇത് രാജ്യത്തിന്റെ മുഴുവൻ ദുഃഖമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ നിധിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ – 5 ലക്ഷം, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ – 1 ലക്ഷം, മുൻ കേന്ദ്രമന്ത്രി എ.കെ ആൻ്റണി – 50,000, ഗായകൻ എം.ജി ശ്രീകുമാർ ഒരു ലക്ഷം എന്നിങ്ങനെ നൽകിയി. തെന്നിന്ത്യൻ താരം പ്രഭാസ് രണ്ട് കോടി രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.