ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വ്യാപകമായി നടക്കുന്ന അക്രമങ്ങൾക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധാഗ്നി തീർക്കാൻ ഹിന്ദു ഐക്യവേദി. ന്യൂനപക്ഷ സമുദായങ്ങൾ ഒന്നാകെ ബംഗ്ലാദേശിൽ വേട്ടയാടപ്പെടുകയാണെന്നും ഹിന്ദു ക്ഷേത്രങ്ങളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടുവെന്നും ഹിന്ദു ഐക്യവേദി പ്രസിഡൻ്റ് ആർ. വി ബാബു പറഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വെെകുന്നേരം അഞ്ച് മണിക്ക് എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് പ്രതിഷേധാഗ്നി ആരംഭിക്കും. ആർ.വി ബാബു ഉദാഘ്ടനം ചെയ്യും. തിരുവന്തപുരത്ത് 5.30-ന് ആയുർവേദ കോളേജിന് മുന്നിൽ നിന്നാരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിക്കും. കൊല്ലത്ത് വൈകുന്നേരം അഞ്ച് മണിക്ക് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ചിന്നക്കട ജംഗ്ഷനിൽ അവസാനിക്കും. പത്തംതിട്ടയില് കോഴഞ്ചേരിയിലാണ് പ്രതിഷേധാഗ്നി സംഘടിപ്പിക്കുക.
ബംഗ്ലാദേശിൽ കലാപകാരികൾ അഴിഞ്ഞാടുകയാണ്. ഇസ്കോൺ, കാളി ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള ക്ഷേത്രങ്ങളാണ് അക്രമികൾ തകർത്തത്. ഹിന്ദു കൗൺസിലർമാരുൾപ്പടെ കൊല്ലപ്പെട്ടതായാണ് വിവരം. പ്രമുഖ സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടും അക്രമികൾ അഗ്നിക്കിരയാക്കി. അകദേശം 180 വർഷത്തിലേറെ പപഴക്കമുള്ള വീടാണ് കത്തി നശിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്നു കൈ കൊണ്ട് നിർമിച്ച 3,000-ത്തിലേറെ സംഗീതോപകരണങ്ങളും നശിച്ചു. രാഹുൽ ആനന്ദയും കുടുംബവും സംഭവ സമയം വീട്ടിൽ ഇല്ലാതിരുന്നതിനാൽ ജീവൻ രക്ഷിക്കാനായി.















