അഭിനയത്തിനു പുറമേ സംവിധായകനും, എഴുത്തുകാരനും, നിർമ്മാതാവും കൂടിയാണ് കമൽഹാസൻ . സിനിമയിൽ അഭിനയിക്കുന്ന കാലം തൊട്ടേ നിരവധി വിവാദങ്ങളിലും കമൽഹാസൻ പേര് ഉയർന്നിരുന്നു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ വിവാഹ ബന്ധത്തെ കുറിച്ചും, വിവാഹേതര ബന്ധങ്ങളെ കുറിച്ചും.
കമൽ ഹാസൻ ആദ്യം വിവാഹം ചെയ്തത് നടിയും നർത്തകിയുമായ വാണി ഗണപതിയെ ആയിരുന്നു. ‘മേൽനാട്ടു മരുമകൾ’ എന്ന ചിത്രത്തിലൂടെയാണ് വാണി ഗണപതി കോളിവുഡിൽ അഭിനയിക്കുന്നത്. ആ ചിത്രത്തിൽ കമൽ ഹാസനും അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാവുന്നതും 1978ൽ വിവാഹിതരാവുന്നതും. എന്നാൽ പല കാരണങ്ങളാൽ 1988ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.
വാണി ഗണപതിയുമായുള്ള വിവാഹ ബന്ധം 1988ൽ വേർപെടുത്തിയതിനു തൊട്ടു പിന്നാലെ അതേ വർഷമാണ് സരികയും കമൽ ഹാസനും തമ്മിൽ വിവാഹം കഴിക്കുന്നത്.എന്നാൽ 2004ൽ സരികയുമായുള്ള ബന്ധവും വേർപെടുത്തി. ഇപ്പോൾ സരിക തന്റെ ഡിവോഴ്സിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .
“കമൽ ഹാസനുമായുള്ള വേർപിരിയൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണ്. എനിക്കും എന്റെ അമ്മക്കും ശരിയാണെന്ന് തോന്നി ചെയ്ത കാര്യമാണ് ഇത്. ഈ ഒരു തീരുമാനം ഞങ്ങളുടെ നല്ലതിനു വേണ്ടിയാണ് എടുത്തത്. ഒറ്റരാത്രികൊണ്ട് ചില തീരുമാനങ്ങൾ നമുക്ക് എടുക്കാൻ സാധിക്കില്ല. അതിനാൽ കുറേ ദിവസങ്ങൾ ഇരുന്ന് ആലോചിച്ച് എടുത്ത തീരുമാനമായിരുന്നു അത്. കമൽ ഹാസനുമായി പിരിയുമ്പോൾ ഒരു കാറും പിന്നെ 60 രൂപയുമായിരുന്നു എന്റെ കയ്യിൽ ഉണ്ടായിരുന്നത്.ഞാൻ എന്റെ സുഹൃത്തുക്കളുടെ അടുത്തേയ്‌ക്കാണ് പോയത് . അവരുടെ വീട്ടിൽ കുളിച്ചു, രാത്രി ഞാൻ എന്റെ കാറിൽ ഉറങ്ങി.‘ എന്നാണ് സരിക പറഞ്ഞത്.
അതേസമയം വിവാഹമോചനത്തിന് ശേഷം സരികയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടും താൻ ഒരു സഹായവും വാഗ്ദാനം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കമൽ ഹാസനും വ്യക്തമാക്കിയിട്ടുണ്ട്. ആരുടെയും സഹതാപം ആഗ്രഹിക്കാത്ത സരിക താൻ സഹായം വാഗ്ദാനം ചെയ്താൽ അസ്വസ്ഥയാകും .‘ അവൾക്ക് ആ സഹതാപം വേണ്ടായിരുന്നു. എന്നെപ്പോലുള്ള ഒരാൾ അവൾക്ക് സഹായം ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾക്ക് അത് വളരെ അപമാനകരമായി തോന്നി. ഏതെങ്കിലും സാമ്പത്തിക ഇടപെടൽ അത് മോശമാക്കും. അത് അഭിമാനമായിരുന്നു, ‘ എന്നാണ് കമൽഹാസൻ പറഞ്ഞത്.















