കഴിഞ്ഞ ദിവസമാണ് നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധുലിപാലയുടെയും വിവാഹ നിശ്ചയം നടന്നത്. ഇതിന് പിന്നാലെ നടി ശോഭിതയുടെ ഒരു പഴയ വീഡിയോ ഇൻറർനെറ്റിൽ വൈറലാകുകയാണ്. തന്റെ പ്രതിശ്രുത വരൻ നാഗ ചൈതന്യ, സാമന്ത റൂത്ത് പ്രഭു എന്നിവരെപ്പറ്റി നടി വിവരിക്കുന്ന വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചു നാളുകൾക്ക് മുൻപ് ശോഭിത നൽകിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണിത്.
സാമന്തയെക്കുറിച്ചുള്ള ചോദ്യത്തിന്, “അവളുടെ യാത്ര സൂപ്പർ കൂളാണ്. അവളുടെ ഫിലിമോഗ്രാഫി കണ്ടാൽ, ഒരു പ്രോജക്റ്റിന്റെ തലക്കെട്ട് അവൾക്ക് നൽകുന്ന രീതി ശരിക്കും കൂളാണ്” എന്നായിരുന്നു ശോഭിത നൽകിയ മറുപടി.
“നാഗ വളരെ ശാന്തനാണ്. സമാധാനമായി ചിന്തിക്കുന്നയാൾ, മാന്യൻ. അദ്ദേഹത്തെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു”- എന്നാണ് നാഗ് ചൈതന്യയെപ്പറ്റിയുള്ള ചോദ്യത്തിന് നടി ശോഭിത മറുപടി നൽകിയത്. ഓഗസ്റ്റ് 8-ന് നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഈ വീഡിയോ എക്സിൽ ട്രെൻഡിംഗാണ്.















