ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷ സമൂഹത്തിനും സുരക്ഷ ഉറപ്പാക്കണം; ഭാരത സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് ആർഎസ്എസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ന്യൂനപക്ഷ സമൂഹത്തിനും സുരക്ഷ ഉറപ്പാക്കണം; ഭാരത സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് ആർഎസ്എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 06:19 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ബുദ്ധവിശ്വാസികൾ ഉൾപ്പെടെയുളള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഭാരത സർക്കാർ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ബംഗ്ലദേശിലെ സ്ഥിതിഗതികളെ കുറിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആർഎസ്എസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

അയൽരാജ്യമെന്ന സൗഹൃദബന്ധം ഉപയോഗിച്ച് ഭാരതസർക്കാർ ഇക്കാര്യത്തിൽ സാധ്യമായ ഇടപെടൽ നടത്തണമെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആർഎസ്എസ് അതീവ ആശങ്ക രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

ഹൈന്ദവ സമൂഹത്തിലെ സ്ത്രീകളെ ലക്ഷ്യം വച്ചുളള ഹീനമായ അക്രമവും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുളള കൊലപാതകങ്ങളും കൊളളയും തീവയ്പുമാണ് ഭരണമാറ്റത്തിന് ശേഷം ബംഗ്ലാദേശിൽ നടക്കുന്നതെന്ന് ആർഎസ്എസ് ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങൾക്കെതിരായ അതിക്രമങ്ങൾ ഒരിക്കലും ക്ഷമിക്കാനാകില്ലെന്നും അത്തരം നീക്കങ്ങളെ ശക്തമായി അപലപിക്കുകയാണെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ഉടനടി അവസാനിപ്പിക്കാനും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർഎസ്എസ് വ്യക്തമാക്കി. അക്രമങ്ങളിലെ ഇരകളുടെ മാനവും ജീവനും വസ്തുവകകളും സംരക്ഷിക്കാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ പുറത്താക്കി കലാപകാരികൾ ഭരണം പിടിച്ചതോടെയാണ് രാജ്യം അക്രമത്തിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെയാണ് വ്യാപക അക്രമങ്ങൾ ക്ഷേത്രങ്ങൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും നേരെ നടന്നത്. ഇന്നലെയാണ് ഇടക്കാല സർക്കാർ ചുമതലയേറ്റത്. ഇതിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസാ സന്ദേശത്തിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Tags: ആർഎസ്എസ്ദത്താത്രേയ ഹൊസബാളെസർകാര്യവാഹ്ബംഗ്ലാദേശ്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies