ഇസ്ലാമാബാദ്: പാകിസ്താനിലെ പൊലീസ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിൽ പാകിസ്താനി താലിബാനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. തിര താഴ്വരയിൽ വച്ചാണ് ആക്രമണമുണ്ടായത്. പാകിസ്താൻ-അഫ്ഗാനിസ്ഥാൻ അതിർത്തി പ്രദേശമാണ് തിര. വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.
പാകിസ്താനി താലിബാന്റെ സഖ്യ സംഘടനയായ ഹഫീസ് ഗുൾ ബഹദർ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്വം സോഷ്യൽ മീഡിയ വഴി ഏറ്റെടുത്തു. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പാകിസ്താനി താലിബാനുമായി ഹഫീസ് ഗുൾ ബഹദർ ഗ്രൂപ്പ് സഖ്യം രൂപീകരിച്ചത്. തെഹ്രീകെ താലിബാൻ പാകിസ്താന്റെ (ടിടിപി) സഹസംഘടനയാണ് ഹഫീസ് ഗുൾ ബഹദർ ഗ്രൂപ്പ്.















