കഴിഞ്ഞ ദിവസമായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം.ഹൈദരാബാദിൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നാഗാർജുനയാണ് വാർത്ത ചിത്രങ്ങൾ പങ്കുവച്ച് പുറത്ത് വിട്ടത്. എന്നാൽ ഇതിനു പിന്നാലെ ലവ്ബോർഡുകൾ സോഷ്യൽ മീഡിയയിലൂടെ പ്രണയം തുളുമ്പുന്ന ചില ചിത്രങ്ങൾ പങ്കുവച്ചു. ഇതിനടിയിലും ചിലർ അധിക്ഷേപ പരാമർശങ്ങളുമായി രംഗത്തുവന്നിരുന്നു.
വിവാഹനിശ്ചയ ചടങ്ങിൽ നിന്നുള്ള ചില പുതിയ ചിത്രങ്ങളാണ് പങ്കിട്ടത്. ഫോട്ടോകളിൽ, ഇവർ ഒരു വലിയ ഊഞ്ഞാലിൽ ഇരിക്കുന്നതും കാണാം. കുറുന്തോഗൈയുടെ കവിതയോടുകൂടിയാണ് അവർ ഫോട്ടോകൾക്ക് അടിക്കുറിപ്പ് നൽകിയത്.അതേസമയം വിവാഹ നിശ്ചയത്തിന് പിന്നാലെ നടിക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. നാഗചൈതന്യ ചതിയനാണെന്നും ഇവളെയും വഞ്ചിക്കുമെന്നുമാണ് ആരോപണം.
View this post on Instagram
“>
View this post on Instagram