പാരിസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ഗുസ്തിയിൽ ആദ്യ മെഡൽ. പുരുഷന്മാരുടെ 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവത്താണ് വെങ്കലം നേടിയത്. മുന്നിട്ട് നിന്ന പോർട്ടറിക്കൻ താരത്തിനെ മലർത്തിയടിച്ചാണ് അമൻ ഇന്ത്യക്ക് പാരിസിലെ ആറാം മെഡൽ സമ്മാനിച്ചത്, 13-5 നായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. സെമിയിൽ ജപ്പാന്റെ റെയ് ഹിഗൂച്ചിയോടു 10–0ന് തോറ്റിരുന്നു. പാരിസിൽ ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏക പുരുഷ താരമായിരുന്നു അമൻ.
ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന ഖ്യാതിയും താരം സ്വന്തമാക്കി. ബാഡ്മിന്റൺ താരം പിവി സിന്ധുവിന്റെ റെക്കോർഡാണ് പഴങ്കഥയായത്. 21 വർഷവും 24 ദിവസവുമാണ് അമന്റെ പ്രായം.