മാലി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ മാലദ്വീപിലെത്തി. വിമാനത്താവളത്തിലെത്തിയ വിദേശകാര്യമന്ത്രിയെ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
Pleased to arrive in Maldives. Thank Foreign Minister @MoosaZameer for receiving me at the airport.
Maldives occupies an important place in our vision of ‘Neighbourhood First’ & ‘SAGAR’.
Looking forward to fruitful engagements with the leadership.
🇮🇳 🇲🇻 pic.twitter.com/QTIph7rIEF
— Dr. S. Jaishankar (@DrSJaishankar) August 9, 2024
മൂന്ന് ദിവസമാണ് ജയശങ്കറിന്റെ മാലദ്വീപ് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമാണ് സന്ദർശനം ലക്ഷ്യമിടുന്നത്. അതേസമയം മാലദ്വീപിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ജയശങ്കർ വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാനെത്തിയ മന്ത്രി മൂസ സമീറിനും നന്ദിയറിയിച്ചു. അയൽവക്ക രാജ്യം ആദ്യം, സാഗർ തുടങ്ങിയ നയപ്രകാരം മാലദ്വീപിന് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതായും അദ്ദേഹം കുറിച്ചു.
വിദേശകാര്യമന്ത്രി ജയ്ശങ്കറിനെ മാലിദ്വീപിലേക്ക് സ്വാഗതം ചെയ്യുന്നതായും മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ചരിത്രബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് അർത്ഥവത്തായ ചർച്ചകൾക്കായി കാത്തിരിക്കുന്നതായും മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ പറഞ്ഞു.















