ഇസ്ലാമബാദ്: ഒളിംപിക്‌സ് അത്‌ലറ്റിക്‌സിൽ പാകിസ്താന്റെ ആദ്യ മെഡലെന്ന സ്വപ്നത്തിലേക്കാണ് അർഷാദ് നദീം ജാവലിൻ പായിച്ചത്. 27-കാരന്റെ കൈയിൽ നിന്ന് ശരവേഗത്തിൽ പാഞ്ഞ ജാവലിൻ പാകിസ്താന്റെ 32 വർഷത്തെ മെഡൽ വരൾച്ചയ്‌ക്കാണ് വിരമാമിട്ടത്. നദീമിന്റെ 92.97 മീറ്റർ ത്രോ പാകിസ്താനെ മാത്രമല്ല ലോകരാജ്യങ്ങളെ വരെ ഞെട്ടിച്ചു.
നിരവധി പേരാണ് രാജ്യത്തിനകത്തും പുറത്തും നിന്നുമായി അർഷാദിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. എന്നാൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പോസ്റ്റും ചിത്രവുമാണ് ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. പാകിസ്താന്റെ യശസ് വാനോളം ഉയർത്തിയ താരത്തിന് നന്ദി അറിയിക്കുന്നതായിരുന്നു പോസ്റ്റ്. ഒളിമ്പിക്സിലെ മിന്നൽ ത്രോയുടെ ചിത്രത്തിനൊപ്പം ഒരു ദശലക്ഷം പാകിസ്താൻ രൂപയുടെ ചെക്ക് കൈമാറുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. അത് പഴയ ചിത്രമായിരുന്നുവെന്ന് തിരിച്ചറിയാൻ സൈബർ ലോകത്തിന് വലിയ സമയം വേണ്ടിവന്നില്ലെന്നതാണ് വാസ്തവം.
പഴയ ചിത്രത്തിനൊപ്പം അഭിനന്ദന പോസ്റ്റ് പങ്കിട്ടത് ഏറെ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഫോട്ടോയുടെ പ്രസക്തിയെ കുറിച്ചും പ്രധാനമന്ത്രിയുടെ വില കുറഞ്ഞ രാഷ്‌ട്രീയത്തെ കുറിച്ചും ഭൂരിഭാഗം പേരും വിമർശിച്ചു. പോസ്റ്റിന്റെ കമൻറ് ബോക്സിലെമ്പാടും പരിഹാസവും ട്രോളുമാണ്.
Bravo Arshad 👏🏻
History made!
Pakistan’s 🇵🇰 first Olympic men’s javelin champion, Arshad Nadeem @ArshadOlympian1 brings home a historic #gold medal at #Paris2024 ! You’ve made the whole nation proud young man. pic.twitter.com/zRkG3RC3ND— Shehbaz Sharif (@CMShehbaz) August 8, 2024