ന്യൂഡൽഹി: ഷെയ്ഖ് ഹസീന ഗവൺമെൻ്റിന്റെ പതനത്തിനുശേഷം ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വേട്ടയിൽ രാഹുലും കോൺഗ്രസ് പാർട്ടിയും നിശബ്ദത തുടരുന്നു.
ഷെയ്ഖ് ഹസീനയെ കലാപത്തിലൂടെ പുറത്താക്കിയതിനെ തുടർന്ന് ബംഗ്ലാദേശിൽ അധികാരമേറ്റ ഇടക്കാല ഗവൺമെൻ്റിന്റെ തലവൻ മുഹമ്മദ് യൂനസിനെ X-ലെ ഒരു പോസ്റ്റിലൂടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അഭിനന്ദിച്ചു . എന്നാൽ അതോടൊപ്പം ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി,രാജ്യം സാധാരണ നിലയിലേക്ക് വേഗത്തിൽ മടങ്ങിവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാൽ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ സുരക്ഷയെയും സംരക്ഷണത്തെയും കുറിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ “നിശ്ശബ്ദത” ബിജെപി വെള്ളിയാഴ്ച ചോദ്യം ചെയ്തു. പാർട്ടി ഭേദമന്യേ നേതാക്കൾ ബംഗ്ലാദേശിൽ സംഭവിച്ച കാര്യങ്ങളിൽ ആശങ്കാകുലരാണെന്നും അവിടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചും സംസാരിച്ചിട്ടുണ്ടെന്നും ലോക്‌സഭയിൽ എംപി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.
ഒരു എക്‌സ് പോസ്റ്റിലൂടെ യൂനസിനെ രാഹുൽ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ, ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും സുരക്ഷയെ കുറിച്ച് കോൺഗ്രസ് നേതാവ് ഒന്നും പരാമർശിച്ചിട്ടില്ലെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇസ്രായേലിൽ കടന്നു കയറി ഹമാസ് നടത്തിയ ഭീകരാക്രമണത്തെ തുടർന്ന് ഇസ്രായേൽ ഗാസയിൽ സ്വീകരിച്ച നടപടികളിൽ കോൺഗ്രസ്പാർട്ടിയുടെ നേതാക്കൾ പല അവസരങ്ങളിലും പ്രസ്താവനകൾ നൽകിയിരുന്നു.
കോൺഗ്രസിന്റെ നിലപാട് കാപട്യമാണെന്ന് ബി.ജെ.പി വക്താവ് സി.ആർ.കേശവൻ എക്‌സിൽ ആരോപിച്ചു . “ കോൺഗ്രസിന്റെ നിലപാട് നഗ്നമായ കാപട്യമാണ്. ഗാസ പോലുള്ള പ്രശ്‌നങ്ങളിൽ, ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി കോൺഗ്രസ് വളരെക്കാലമായി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടു. മുഹമ്മദ് യൂനുസിനെ അഭിനന്ദിക്കുമ്പോൾ ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി അഭ്യർത്ഥിച്ചു. എന്നിരുന്നാലും, അയൽരാജ്യമായ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് കോൺഗ്രസിൽ നിന്ന് കാപട്യമാർന്ന നിശബ്ദതയുണ്ട്, ”അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും , മല്ലികാർജുൻ ഖാർഗെയും ഇതേ വരെ മൗനമാണ്.