ഭോപ്പാൽ : ഭീഷണികളെയും , സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഫൈസാൻ റിസ്വി ഒടുവിൽ സനാതനധർമ്മത്തിലേയ്ക്ക് . മധ്യപ്രദേശിലെ മന്ദ്സൗർ ജില്ല സ്വദേശിയാണ് ഫൈസാൻ റിസ്വി . വളരെക്കാലമായി ഹിന്ദുമതത്തിൽ വിശ്വാസിച്ചായിരുന്നു ഫൈസാന്റെ ജീവിതം .
ബജ്റംഗബലി ഭക്തനായ ഫൈസാൻ കഴിഞ്ഞ 13 വർഷമായി ഹിന്ദുമതത്തിലേയ്ക്ക് വരാനുള്ള ശ്രമത്തിലായിരുന്നു . ഇതിനിടെ പല ഭാഗത്ത് നിന്നും ഭീഷണികളുമുണ്ടായി . തിരുപ്പതി മഹാകാൽ, കഷ്ടഭഞ്ജൻ ബാലാജി തുടങ്ങി നിരവധി ആരാധനാലയങ്ങളിലും അദ്ദേഹം ദർശനം നടത്തി . ഹനുമാൻ ചാലിസ, ബജ്റംഗ് ബാൻ എന്നിവയും ഫൈസാൻ മനഃപാഠമാക്കിയിട്ടുണ്ട്.
വളരെക്കാലമായി ഹിന്ദു മതത്തിലേക്ക് മടങ്ങാൻ ശ്രമിച്ചുവെങ്കിലും അനുയോജ്യമായ ഒരു മാധ്യമം കണ്ടെത്താനായില്ല . ഇപ്പോഴാണ് ഹിന്ദു യുവവാഹിനിയുടെ സംസ്ഥാന ചുമതലയുള്ള ചൈതന്യ സിംഗ് രാജ്പുത്തിനെ കുറിച്ച് അറിയുന്നത്. 2022 മെയ് മാസത്തിൽ സനാതന ധർമ്മം സ്വീകരിച്ച ആദ്യത്തെ മുസ്ലീം കൂടിയാണ് ചൈതന്യ സിംഗ് രജ്പുത്. തുടർന്ന് ഫൈസാൻ റിസ്വി ചൈതന്യ സിംഗ് രാജ്പുത്തിന്റെ സഹായത്തോടെ മന്ദ്സൗറിലെ ഗായത്രി ശക്തിപീഠത്തിൽ വച്ച് ഹവനമടക്കം നടത്തി ഹിന്ദുമതത്തിലേയ്ക്ക് എത്തുകയായിരുന്നു.
ഫൈസാൻ തന്റെ പേര് അംഗദ് സനാതനി എന്ന് മാറ്റുകയും ചെയ്തു. ഹിന്ദു യുവവാഹിനിയുടെ അംഗമായി മാറിയ ഫൈസാൻ ഭാവിയിൽ സനാതന ധർമ്മം പ്രചരിപ്പിക്കുമെന്നും പ്രചരിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു.