കൊൽക്കൊത്ത: കൊൽക്കൊത്തയിലെ ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച നിലയില് കണ്ടെത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറുടെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ. കൊലപാതകത്തിന് മുമ്പ് അവർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കണ്ടെത്തി.
അർദ്ധനഗ്നമായ അവസ്ഥയിലാണ് ശരീരം കണ്ടെത്തിയത് .ഇരയുടെ കണ്ണിൽ നിന്ന് രക്തസ്രാവം ഉണ്ടായിരുന്നു. അതേസമയം, മരിച്ച സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവമുണ്ടെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളുണ്ടെന്നും നാല് പേജുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു .
“അവരുടെ കണ്ണിൽ നിന്നും വായിൽ നിന്നും രക്തസ്രാവം ഉണ്ടായിരുന്നു, മുഖത്ത് മുറിവുകൾ, ഒരു നഖം കൊണ്ട പാട്, ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു, അവരുടെ വയറിലും ഇടതു കാലിലും കഴുത്തിലും, അവളുടെ വലതു കൈയിലും, മോതിരവിരലിലും ചുണ്ടുകളിലും മുറിവുകളുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു
പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് സംഭവം നടന്നതെന്ന് കൊൽക്കത്ത പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച രാവിലെയാണ് സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ ഒരു സ്ത്രീയുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് വിദ്യാർഥികൾ ആശുപത്രിക്ക് പുറത്ത് മെഴുകുതിരി മാർച്ചും പ്രതിഷേധ പ്രകടനവും നടത്തി. ഈ കേസിൽ നീതി ആവശ്യപ്പെട്ട് കൊൽക്കൊത്തയിലെ നഴ്‌സുമാർ ശനിയാഴ്ച റാലി നടത്തി.