പാരിസ് ഒളിമ്പിക്സിനിടെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ അത്ലലറ്റകൾക്ക് നേരെ ഉയരുന്ന അധിക്ഷേപങ്ങളെയും പരിഹാസങ്ങളെയും ചോദ്യം ചെയ്ത് ഒളിമ്പ്യൻ അവിനാഷ് സാബ്ലെ. 3000 മീറ്റർ സ്റ്റിപിൾ ചേസിൽ ഫൈനലിൽ കടന്ന താരത്തിന് 11-ാമതാണ് ഫിനിഷ് ചെയ്യാനായത്. ഷൂട്ടർ ദീപിക കുമാരി ഗുസ്തി താരം അന്തിം പംഗൽ എന്നിവർക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ പരിഹാസം നിറയുന്നത്.
അന്തിം പംഗലിന്റെ അക്രഡിറ്റേഷൻ റദ്ദാക്ക് താരത്തെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഒളിമ്പിക്സ് വില്ലേജിൽ സഹോദരിയെ കയറ്റാൻ ശ്രമിച്ചതിനായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ട്രോളകളും ശക്തമായത്.
ഇതോടെയാണ് അവിനാഷ് രൂക്ഷ വിമർശനം ഉയർത്തിയത്. നമ്മുടെ അത്ലറ്റ്സിനെതിരെ ചിലർ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു. അവരുടെ പ്രകടനത്തെ പരിഹസിച്ചും അധിക്ഷേപിച്ചുമാണ് പോസ്റ്റുകൾ പങ്കുവയ്‌ക്കുന്നത്. ഇവയൊക്കെ വായിച്ച് ചിലർ വിഷാദ രോഗത്തിലേക്ക് വീഴുന്നത് ഞാൻ കണ്ടു.
ഇത്രയും തരംതാഴ്ന്ന രീതിയിൽ അധിക്ഷേപിക്കപ്പെടുമ്പോൾ പിന്നെ എങ്ങനെ രാജ്യത്തെ പ്രതിനിധീകരിക്കാനാകുമെന്നാണ് അവരുടെ ചിന്ത.—സാബ്ലെ എക്സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.