ബെംഗളൂരു: അംഗൻവാടി കുട്ടികൾക്ക് മുട്ട വിളമ്പി ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു. അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകളാണ് ഫോട്ടോയും വീഡിയോയും പകര്‍ത്തിയശേഷം ജീവനക്കാര്‍ തിരിച്ചെടുത്തത്. കർണാടകയിലെ കോപ്പല്‍ ജില്ലയിലെ ഒരു അംഗൻവാടി സ്‌കൂളിലാണ് സംഭവം നടന്നതെന്ന്പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. കുട്ടികളുടെ പാത്രത്തിൽ മുട്ട വെക്കുന്ന വീഡിയോ ഒരു ജീവനക്കാരി പകര്‍ത്തുന്നുണ്ട്. തുടര്‍ന്ന് അൽപ്പം കഴിഞ്ഞപ്പോൾ മുട്ടകള്‍ രണ്ടാമത്തെ ജീവനക്കാരി എടുത്തു മാറ്റുന്നതും കാണാം.
ഇതാദ്യമായല്ല കർണാടക അങ്കണവാടികളുടെ ഇത്തരം ശോചനീയാവസ്ഥ പുറത്തുവരുന്നത്. ജൂൺ മാസത്തിൽ, കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെഎസ്എൽഎസ്എ), ബെംഗളൂരുവിലെ സർക്കാർ നടത്തുന്ന അംഗൻവാടികളിലെ നിരവധി പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു.















