പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരശീല വീഴും ഒരു വെള്ളിയടക്കം ഇന്ത്യ ആറു മെഡലുകൾ നേടിയിട്ടുണ്ട്. സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തുന്നതിൽ ഒരാൾ ഇന്ത്യൻ ഹോക്കി താരവും മലയാളിയുമായ ശ്രീജേഷാണ്. ഇന്ത്യക്ക് തുടർച്ചയായി രണ്ടാം വെങ്കല മെഡൽ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും താരം തന്നെയാണ്.
സ്പെയിനിനെതിരെ നിർണായക സേവുകളാണ് ഇന്ത്യക്ക് വിജയവും മെഡലും സമ്മാനിച്ചത്. ഹോക്കി താരങ്ങൾ നാട്ടിലേക്ക് മടങ്ങിയെങ്കിലും ശ്രീജേഷ് പാരിസിൽ തുടരുകയാണ്. ഇന്നലെ താരം ഈഫൽ ടവറിന് മുന്നിൽ നിന്നെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇത് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. മുണ്ടുടുത്ത് തനി മലയാളി ലുക്കിൽ മെഡലും കഴുത്തിലണിഞ്ഞാണ് താരം ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. ആവേശത്തിലെ ഫഹദിന്റെ ഡയലോഗായ എടാ മോനേ.. എന്നാണ് ചിത്രത്തിന് കാപ്ഷൻ കൊടുത്തിരിക്കുന്നത്.
ഏടാ മോനെ….😎 pic.twitter.com/tKG49RASgF
— sreejesh p r (@16Sreejesh) August 11, 2024















